X

“സ്വകാര്യത മൗലികാവകാശം, പരമാവകാശമല്ല”: സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

സ്വകാര്യത മൗലികാവകാശമായി ഭരണഘടന പറയുന്നില്ലെന്നും അതിനാല്‍ ഇത്തരത്തില്‍ കാണാന്‍ കഴിയില്ലെന്നുമായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്.

സ്വകാര്യത മൗലികാവകാശമാണ് എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. സൗകാര്യത മൗലികാവകാശമാണെന്ന് അംഗീകരിച്ച സര്‍ക്കാര്‍ അതേസമയം അത് പരമമായ അവകാശമായി കാണാനാവില്ലെന്ന് അറിയിച്ചു. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ഇക്കാര്യം പറഞ്ഞത്. എല്ലായ്‌പോഴും സര്‍ക്കാരിന്റെ നിലപാട് സ്വകാര്യത മൗലികാവകാശമാണെന്ന് തന്നെയായിരുന്നു എന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആധാര്‍ ആക്ടില്‍ സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ചിട്ടുള്ള കാര്യം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞിട്ടുണ്ട്.
ആധാര്‍ കാര്‍ഡ് സംബന്ധിച്ച കേസല്ല സുപ്രീംകോടതി പരിഗണിച്ചതെന്നും സ്വകാര്യത മൗലികാവകാശമാണോ എന്നത് മാത്രമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

മൗലികാവകാശങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് എന്ന സ്വഭാവികമായ കാര്യമാണോ പരമമായ അവകാശമല്ല എന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. സ്വകാര്യത മൗലികാവകാശമായി ഭരണഘടന പറയുന്നില്ലെന്നും അതിനാല്‍ ഇത്തരത്തില്‍ കാണാന്‍ കഴിയില്ലെന്നുമായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. ആധാറിന്‍റെ ഭാഗമായി ബയോമെട്രിക് വിവരങ്ങള്‍ കൈമാറുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന പരാതിയുമായി ഉന്നയിച്ച ഹര്‍ജികളെ തുടര്‍ന്നാണ്‌ സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യം സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പരിശോധിച്ചത്.

This post was last modified on August 24, 2017 4:52 pm