X

എം എൽ എ മാരുടെ കേരളത്തിലേക്കുള്ള ചാർട്ടർ ഫ്ളൈറ് കാൻസൽ ചെയ്തു! ഇതാണോ ജനാധിപത്യം? ഗുലാം നബി ആസാദ്

അതുകൊണ്ട് തന്നെ എം.എല്‍.എമാരെ റോഡ് മാര്‍ഗം ഹൈദരാബാദിലേക്ക് എത്തിക്കേണ്ടി വന്നു

ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരെ ബി.ജെ.പി നേതാക്കള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താനും, ഓഫറുകൾ നൽകാനും ആരംഭിച്ചപ്പോൾ ആണ് കേരളത്തിലേക്ക് മാറ്റാൻ ആലോചിച്ചത്. എന്നാല്‍ ഡി.ജി.സി.എ വിമാനങ്ങള്‍ റദ്ദാക്കി. യാത്രയ്ക്ക് അനുമതി നിഷേധിച്ചു. അതുകൊണ്ട് തന്നെ എം.എല്‍.എമാരെ റോഡ് മാര്‍ഗം ഹൈദരാബാദിലേക്ക് എത്തിക്കേണ്ടി വന്നു.

ഇതാണ് ഇന്ത്യയിലെ ജനാധിപത്യം. ഭരണഘടനയില്‍ ഇപ്പോള്‍ ആര്‍ക്കും വിശ്വാസമില്ല. നീതിന്യായ വ്യവസ്ഥയില്‍ മാത്രമാണ് ഇനി വിശ്വാസമുള്ളതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം ഇന്നത്തെ സുപ്രീം കോടതി വിധിയിൽ കോൺഗ്രസ്സ് നേതൃത്വം സംതൃപ്തി അറിയിച്ചു. കർണാടകയിൽ യെദിയൂരപ്പ നാളെ നാലു മണിക്ക് മുൻപായി ഭൂരിപക്ഷം തെളിയിക്കണം എന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിയിട്ടുണ്ട്. രഹസ്യ ബാലറ്റ് വേണമെന്ന അറ്റോർണി ജനറലിന്റെ ആവശ്യം തള്ളി. ഏതു രീതിയിൽ വോട്ടെടുപ്പ് വേണമെന്ന് പ്രോടെം സ്പീക്കർ തീരുമാനിക്കും എന്നും വിധിയിൽ പറയുന്നു.

This post was last modified on May 18, 2018 12:40 pm