X

സുധീര്‍ കരമനയില്‍ നിന്നും നോക്കുകൂലി വാങ്ങിയ തൊഴിലാളികള്‍ക്കെതിരെ നടപടി

25,000 രൂപയാണ് നോക്കുകൂലി വാങ്ങിയത്

നടന്‍ സുധീര്‍ കരമനയില്‍ നിന്നും നോക്കുകൂലി വാങ്ങിയ തൊഴിലാളികള്‍ക്കെതിരെ നടപടി. തിരുവനന്തപുരം ചാക്കയില്‍ വീട് നിര്‍മ്മാണത്തിനുള്ള സാധനങ്ങള്‍ ഇറക്കാനായി 25,000 നോക്കുകൂലി വാങ്ങിച്ച തൊഴിലാളികള്‍ക്കെതിരെയാണ് സി ഐ ടി യുവും ഐ എന്‍ ടി യു സിയും നടപടി എടുത്തത്. 14 തൊഴിലാളികളെ സി ഐടി യു സസ്പെന്‍ഡ് ചെയ്തു. തെറ്റു പറ്റിപ്പോയെന്ന് തൊഴിലാളികള്‍ സമ്മതിച്ചു.

വീടുപണിക്കായി മാര്‍ബിളും ഗ്രാനൈറ്റും ഇറക്കാന്‍ പതിനാറായിരം രൂപയ്ക്ക് മാര്‍ബിള്‍ കമ്പനിയുമായി കരാറുണ്ടാക്കിയ ശേഷമാണ് സാധനങ്ങള്‍ കൊണ്ടുവന്നത്. സാധനങ്ങള്‍ ഇറക്കുന്നതിന് കമ്പനി വക തൊഴിലാളികളുമെത്തി. എന്നാല്‍ സ്ഥലത്തെത്തിയ തൊഴിലാളി സംഘടനകള്‍ സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

This post was last modified on April 1, 2018 8:35 pm