X

എല്‍ഡിഎഫ് ഭരണകാലത്ത് നടക്കാന്‍ പാടില്ലാത്തത് നടന്നു: പൊലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി

എല്‍ഡിഎഫ് നയം ചില ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്നില്ല.

പൊലീസിന്റെ വീഴ്ച തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടക്കാന്‍ പാടില്ലാത്തത് നടന്നു. എല്‍ഡിഎഫ് നയം ചില ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്നില്ല. പിണറായി അഭിപ്രായപ്പെട്ടു. ചില ഉദ്യോഗസ്ഥര്‍ക്ക് യുഡിഎഫ് ഭരണത്തിന്റെ ഹാംഗ് ഓവര്‍ മാറാത്തതാണ് പൊലീസിന്റെ വീഴ്ചകള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസിനെ അനുവദിക്കില്ല. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ചു. ഇതിനായി ചില ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചിരുന്നു. ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും കാലത്ത് ഡിജിപി ആയിരുന്നു രമണ്‍ ശ്രീവാസ്തവ. അദ്ദേഹത്തെ പൊലീസ് ഉപദേഷ്ടാവാക്കിയതില്‍ തെറ്റില്ലെന്നും പിണറായി പറഞ്ഞു.

This post was last modified on May 2, 2017 4:27 pm