X

പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ അംഗീകരിക്കില്ല: പിണറായി

അതേസമയം ഐജിയുടെ റിപ്പോര്‍ട്ട് കിട്ടിയോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും പരിശോധിച്ചിട്ട് പറയാമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്ര പറഞ്ഞു.

ജിഷ്ണു പ്രണോയിയുടടെ ബന്ധുക്കള്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും പിണറായി പറഞ്ഞു. സമരത്തിനിടയക്ക് നുഴഞ്ഞ് കയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും പൊലീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും നേരത്തെ പിണറായി പറഞ്ഞിരുന്നു. അതേസമയം ഐജിയുടെ റിപ്പോര്‍ട്ട് കിട്ടിയോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും പരിശോധിച്ചിട്ട് പറയാമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്ര പറഞ്ഞു.

This post was last modified on April 9, 2017 9:58 am