X

എല്ലാ പാര്‍ട്ടി എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കണമെന്ന് കോണ്‍ഗ്രസും എഎപിയും

കേരളത്തിന് അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനായി റീലിഫ് കമ്മിറ്റി രൂപീകരിക്കുമെന്നും സൂര്‍ജെവാല അറിയിച്ചു.

രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും എംഎല്‍സിമാരും (മെംബര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍) ഒരു മാസത്തെ ശമ്പളം, കേരളത്തിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് കൊടുക്കണമെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് രണ്‍ദീപ് സൂര്‍ജെവാലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കേരളത്തിന് അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനായി റീലിഫ് കമ്മിറ്റി രൂപീകരിക്കുമെന്നും സൂര്‍ജെവാല അറിയിച്ചു. നേരത്തെ തന്നെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക സംഭാവന ചെയ്യാന്‍ രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും സമാനമായ ആഹ്വാനം തന്‍റെ പാര്‍ട്ടിയിലെ എല്ലാ എംപിമാരോടും എംഎല്‍എമാരോടും നടത്തി.

എല്ലാ ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ ഒരു ദിവസത്തെ ശമ്പളമെങ്കിലും കേരളത്തിന് നല്‍കാന്‍ തയ്യാറാകണമെന്നും കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി വക്താവ് രണ്‍ദീപ് സൂര്‍ജെവാലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിന് അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനായി റീലിഫ് കമ്മിറ്റി രൂപീകരിക്കുമെന്നും സൂര്‍ജെവാല അറിയിച്ചു. കേരളത്തിലെ ദുരിതബാധിതര്‍ക്ക് ഡ്രൈഫുഡും കുടിവെള്ളവും എത്തിക്കും. എല്ലാ എസ് ഡി എം ഓഫീസുകളിലും വസ്ത്രങ്ങളും ബെഡ് ഷീറ്റുകളും പുതപ്പുകളും സ്വീകരിക്കുമെന്നും കേരളത്തിന് ആവശ്യമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ റസിഡന്റ് കമ്മീഷണറുമായി സംസാരിച്ചെന്നും കെജ്രിവാള്‍ ട്വിറ്റര്‍ വഴി അറിയിച്ചു.

This post was last modified on August 18, 2018 7:31 pm