X

ചാനല്‍ ചര്‍ച്ച ലൈവ് പോകുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപി നേതാവിന് നേരെ വെള്ളമുള്ള ഗ്ലാസെറിഞ്ഞു

മോശം പെരുമാറ്റം നടത്തിയ കോണ്‍ഗ്രസ് നേതാവിനേയും ബിജെപി നേതാവിനേയും ചര്‍ച്ചയില്‍ നിന്ന് അവതാരകന്‍ ഇറക്കിവിട്ടു.

വാര്‍ത്താചാനലിന്റെ ലൈവ് ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് ബിജെപി നേതാവിന്റെ ദേഹത്തേയ്ക്ക് വെള്ളമൊഴിച്ചു. അകോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മയാണ് ബിജെപി വക്താവ് കെകെ ശര്‍മയുടെ കുപ്പായത്തിലേയ്ക്ക് ഒരു ഗ്ലാസ് വെള്ളമൊഴിച്ചത്. ഇടയിലിരുന്ന അവതാരകന്റെ കുപ്പായത്തിലും വെള്ളമായി. അലോക് ശര്‍മയെ കെകെ ശര്‍മ ദേശദ്രോഹി എന്ന് വിളിച്ചിരുന്നു. ഇതിനോുള്ള പ്രതികരണമാണ് ഉണ്ടായത്.

വാര്‍ത്താചാനലിന്റെ ലൈവ് ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് ബിജെപി നേതാവിന്റെ ദേഹത്തേയ്ക്ക് വെള്ളമുള്ള ഗ്ലാസെറിഞ്ഞു. അകോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മയാണ് ബിജെപി വക്താവ് കെകെ ശര്‍മയുടെ കുപ്പായത്തിലേയ്ക്ക് ഒരു ഗ്ലാസ് വെള്ളമൊഴിച്ചത്. ഇടയിലിരുന്ന അവതാരകന്റെ കുപ്പായത്തിലും വെള്ളമായി. അലോക് ശര്‍മയെ കെകെ ശര്‍മ ദേശദ്രോഹി എന്ന് വിളിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ഉണ്ടായത്. ഇന്ത്യന്‍ ആര്‍മിയെ മോദി സേന എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ദേശദ്രോഹി എന്ന വിളി കേട്ടതോടെ ക്രുദ്ധനായ കോണ്‍ഗ്രസ് നേതാവ് ബിജെപി നേതാവിന് നേരെ വെള്ളമുള്ള ഗ്ലാസെറിയുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗ്ലാസ് ലക്ഷ്യം തെറ്റി നിലത്ത് വീണതിനാല്‍ ലക്ഷ്യം കണ്ടില്ല. മോശം പെരുമാറ്റം നടത്തിയ കോണ്‍ഗ്രസ് നേതാവിനേയും ബിജെപി നേതാവിനേയും ചര്‍ച്ചയില്‍ നിന്ന് അവതാരകന്‍ ഇറക്കിവിട്ടു.