X

വയനാടും മലപ്പുറവും ഒഴികെ എല്ലാ സീറ്റും എല്‍ഡിഎഫ് ജയിക്കും: 2004 ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

വയനാടും മലപ്പുറവും ഒഴികെ കേരളത്തില്‍ എല്ലാ സീറ്റുകളും നേടും എന്നാണ് സിപിഎം അവകാശപ്പെടുന്നത്.

ഉയര്‍ന്ന പോളിംഗ് ശതമാനം സിപിഎമ്മിന് ഗുണമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് ഇത്തവണ 2004ലേത് പോലെ 18 സീറ്റ് നേടും എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. വയനാടും മലപ്പുറവും ഒഴികെ കേരളത്തില്‍ എല്ലാ സീറ്റുകളും നേടും എന്നാണ് സിപിഎം അവകാശപ്പെടുന്നത്. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ല, ബിജെപി – കോണ്‍ഗ്രസ് വോട്ട് കച്ചവടം തുറന്നുകാട്ടാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞതായും കോടിയേരി പറഞ്ഞു.

1991ലെ കോ-ലീ-ബി സഖ്യത്തിന് സമാനമായ അവസ്ഥയെ മറികടക്കാന്‍ ഇത്തവണയും എല്‍ഡിഎഫിനായി. ന്യൂനപക്ഷ വോട്ടുകളുടെ എകീകരണം 2004ലെ പോലെ എല്‍ഡിഎഫിനെയാണ് സഹായിച്ചത് എന്നും എല്ലാ സമുദായങ്ങളുടേയും മതവിഭാഗങ്ങളുടേയും പിന്തുണ എല്‍ഡിഎഫിന് ലഭിച്ചു.

അതേസമയം വിജയം ഉറപ്പെന്ന് സിപിഎം വിലയിരുത്തുന്നത് 12 മണ്ഡലങ്ങളിലാണ്. ആറ് സീറ്റുകളില്‍ വിജയസാധ്യത തള്ളികളയാനാകില്ലെന്നും സിപിഎം വിലയിരുത്തുന്നു. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി, ഈ കണക്ക് വിശകലനം ചെയ്താണ് സിപിഎം ഈ നിഗമനത്തിലെത്തിയത്.

This post was last modified on April 26, 2019 4:42 pm