X

ഷുഹൈബ് വധം; ആകാശ് തില്ലങ്കേരി അടക്കം നാലു പ്രതികളെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് നടപടി

ഷുഹൈബ് വധത്തില്‍ പ്രതികളായ നാലു പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. ആകാശ് തില്ലങ്കേരി, ടി കെ അസ്കര്‍, കെ അഖില്‍, സി എസ് ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇപി ജയരാജന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഷുഹൈബ് വധം പൊതുസമൂഹത്തില്‍ സി പി എമ്മിന്റെ പ്രതിച്ഛായയെ മോശമാക്കി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷുഹൈബ് വധം നടന്ന തൊട്ടടുത്ത ദിവസം തന്നെ സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെങ്കില്‍ നടപടി എടുക്കും എന്നു മട്ടന്നൂര്‍ ഏരിയാ സെക്രട്ടറി പറഞ്ഞിരുന്നു.

“ഷുഹൈബിനെ കൊന്നവര്‍ ഞങ്ങളുടെ കൂട്ടത്തിലുള്ളവര്‍, തല കുനിയുന്നു”: എം സ്വരാജ്

This post was last modified on March 10, 2018 5:12 pm