ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകളടക്കം 3000 കോടി രൂപയ്ക്ക് ആയുധങ്ങളും പ്രതിരോധ സാമഗ്രികളും വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. നാവിക്ക് വേണ്ടിയാണ് ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങുന്നത്. രണ്ട് യുദ്ധക്കപ്പലുകളും ആര്‍മിയുടെ അര്‍ജ്ജുന്‍ ടാങ്കുകള്‍ക്കായി ആമേര്‍ഡ് റിക്കവറി വാഹനങ്ങള്‍ വാങ്ങിക്കുന്നതായും പിടിഐ റിപ്പേര്‍ട്ട് ചെയ്യുന്നു. പ്രതിരോധ മന്ത്രി അധ്യക്ഷത വഹിക്കുന്ന ഉന്നതാധികാര സമിതിയായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ 3000 കോടിയുടെ പ്രതിരോധ ഇടപാടിന് അംഗീകാരം നല്‍കി.
രണ്ട് സ്റ്റെല്‍ത്ത് ബ്രിഗേഡുകള്‍ (യുദ്ധ കപ്പലുകള്‍) വാങ്ങുന്നത് 100 കോടി ഡോളറിനാണ്. റഷ്യയുമായി സഹകരിച്ച് ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകള്‍ ഈ കപ്പലുകളില്‍ സ്ഥാപിക്കും. ഇത് പരീക്ഷിച്ചു കഴിഞ്ഞു. ആര്‍മേര്‍ഡ് റിക്കവറി വെഹിക്കിളുകള്‍ (എആര്‍വി) രൂപകല്‍പ്പന ചെയ്യുന്നത് ഡിആര്‍ഡിഒ ആണ്. നിര്‍മ്മിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലും.
ഫ്രഞ്ച് കമ്പനി ദാസൊ ഏവിയേഷനുമായുള്ള റാഫേല്‍ യുദ്ധവിമാന കരാര്‍ മോദി സര്‍ക്കാരിനെ അഴിമതി ആരോപണത്തില്‍ നിര്‍ത്തുകയും കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ നില്‍ക്കുകയുമാണ്. ഓഫ്‌സെറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയതും വിമാനങ്ങളുടെ വിലയും അടക്കമുള്ളവയാണ് ആരോപണത്തിനിടയാക്കിയത്. റഷ്യയുമായുള്ള എസ് 400 മിസൈല്‍ പ്രതിരോധ സംവിധാന കരാറിലും റിലൈന്‍സിനെ പങ്കാളിയാക്കിയിരുന്നു.
This post was last modified on December 1, 2018 4:34 pm
Leave a Comment