X

നിരോധനം ലംഘിച്ചു ആയുധങ്ങളുമായി സംഘ പരിവാറിന്റെ രാമനവമി റാലി; ഒരാള്‍ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും രാമ നവമി റാലി സംഘടിപ്പിച്ചു

പശ്ചിമ ബംഗാളില്‍ ഞായറാഴ്ച വിവിധ സംഘപരിവാര്‍ സംഘടനകളുടെ രാമ നവമി റാലിക്കിടെ നടന്ന അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പോലീസുകാര്‍ക്ക് പരുക്കേറ്റു. സംസ്ഥാന ഗവണ്‍മെന്റിന്‍റെ നിരോധന ഉത്തരവ് മറികടന്നു സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ രാമ നവമി റാലി നിരവധി ഇടങ്ങളില്‍ പോലീസുമായി ഏറ്റുമുട്ടി. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും രാമ നവമി റാലി സംഘടിപ്പിച്ചു.

പുരുളിയ ജില്ലയില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നടന്ന സംഘട്ടനത്തിനിടയില്‍ പെട്ട ഷേക്ക് ഷാജഹാനാണ് (50) കൊല്ലപ്പെട്ടത്. ആര്‍ഷ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബെല്‍ദി ഗ്രാമത്തിലാണ് സംഘട്ടനം നടന്നത്. മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ബെല്‍ദി.

ആയുധങ്ങളുമായി ഒരു സംഘം റാലി നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘട്ടനം ഉണ്ടായതെന്ന് പുരുളിയ എസ് പി ജോയ് ബിശ്വാസ് പറഞ്ഞു. അഞ്ചു പോലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

This post was last modified on March 26, 2018 10:27 am