X

ഓട്ടിസം ബാധിച്ചവരുടെ ദേഹപരിശോധന: ഡല്‍ഹി വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

ഓട്ടിസം ബാധിതര്‍ക്ക് വേണ്ടി പ്രത്യേക പരിശോധനാ ബൂത്ത് ഏര്‍പ്പെടുത്തുന്നതിനെ പറ്റിയും സിഐഎസ്എഫ് ആലോചിക്കുന്നുണ്ട്. ഇവരുടെ പരിശോധനയ്ക്ക് കൂടുതല്‍ സമയം എടുക്കുമെന്നതിനാലാണിത്.

പലപ്പോഴും ദേഹത്ത് തൊട്ടുള്ള പരിശോധനയോട് അനുകൂലമായി പ്രതികരിക്കാത്ത ഓട്ടിസം ബാധിതരുടെ കാര്യത്തില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് പരിശീലനം. ഓട്ടിസം ബാധിച്ചവരോട് സൗഹാര്‍ദ്ദപൂര്‍വം പെരുമാറി പരിശോധന നടത്താനാണ് പരിശീലനം. മുംബൈ വിമാനത്താവളത്തില്‍ ഓട്ടിസം ബാധിച്ച 15വയസുകാരന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ മാന്തുകയും ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. അപരിചിതര്‍ ദേഹത്ത് തൊടുന്നത് പൊതുവെ ഓട്ടിസം ബാധിതരെ കാര്യമായി അസ്വസ്ഥരാക്കും. പരിശീലനത്തിന് ഒരു എന്‍ജിഒയുടെ സഹായം തേടിയതായി വിമാനത്താവളങ്ങളുടെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് അറിയിച്ചു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സുരക്ഷ ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒപി സിംഗ് പറഞ്ഞു.

ജൂലായ് ഏഴിന് സുരക്ഷാപരിശോധന മറികടന്ന് ഒരു ആണ്‍കുട്ടി പോകാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ കുട്ടി അക്രമാസക്തനായി. കുട്ടിയെ ഇവിടെ നിന്ന് മാറ്റേണ്ടി വന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ കുട്ടി മാന്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കളാണ് കുട്ടിക്ക് ഓട്ടിസമുണ്ടെന്നും അപരിചതര്‍ തൊട്ടാല്‍ അസ്വസ്ഥനാകുമെന്നും പറയുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ യാത്രക്കാര്‍ നേരത്തെ പറയുകയാണെങ്കില്‍ കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് സിഐഎസ്എഫ് അറിയിച്ചു. വ്യത്യസ്ത സാഹചര്യങ്ങളില്‍ ഓട്ടിസം ബാധിച്ച വ്യക്തികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് മനസിലാക്കി പ്രതികരിക്കാന്‍ ആവശ്യമായ ട്രെയ്‌നിംഗ് മൊഡ്യൂള്‍ എന്‍ജിഒ നല്‍കും. ഓട്ടിസം ബാധിതര്‍ക്ക് വേണ്ടി പ്രത്യേക പരിശോധനാ ബൂത്ത് ഏര്‍പ്പെടുത്തുന്നതിനെ പറ്റിയും സിഐഎസ്എഫ് ആലോചിക്കുന്നുണ്ട്. ഇവരുടെ പരിശോധനയ്ക്ക് കൂടുതല്‍ സമയം എടുക്കുമെന്നതിനാലാണിത്.

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം കൃത്രിമക്കാല്‍ ഘടിപ്പിച്ചവരെ സംബന്ധിച്ചാണ്. സുരക്ഷാപരിശോധനയ്ക്ക് കാല്‍ അഴിച്ച് നോക്കേണ്ടി വരും. ബ്യൂറോ ഫോര്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ബദല്‍ മാര്‍ഗങ്ങളെ പറ്റി ആലോചിക്കുന്നുണ്ട്. നിര്‍ദ്ദേശങ്ങള്‍ക്കായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയവും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം കൃത്രിമക്കാല്‍ ഘടിപ്പിച്ചവരെ സംബന്ധിച്ചാണ്. സുരക്ഷാപരിശോധനയ്ക്ക് കാല്‍ അഴിച്ച് നോക്കേണ്ടി വരും. ബ്യൂറോ ഫോര്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ബദല്‍ മാര്‍ഗങ്ങളെ പറ്റി ആലോചിക്കുന്നുണ്ട്. നിര്‍ദ്ദേശങ്ങള്‍ക്കായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. കൃത്രിമ കാല്‍ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പ്രത്യേക മുറിയില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കണം.

This post was last modified on August 30, 2017 10:08 am