X

ഡല്‍ഹി ഹോട്ടലില്‍ തീ പിടിത്തം: മരണം 19 ആയി: മൂന്ന് മലയാളികളുടെ മരണം സ്ഥിരീകരിച്ചു

ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് (53) മരിച്ചത്. നളിയമ്മ, വിദ്യാസാഗര്‍ എന്നീ രണ്ട് മലയാളികളെ കാണാതായിട്ടുണ്ട്.

ഡല്‍ഹി കരോള്‍ ബാഗില്‍ ഹോട്ടലിലുണ്ടായ തീ പിടിത്തത്തില്‍ 19 പേര്‍ മരിച്ചു. മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. നേരത്തെ കാണാതായ ചേരനെല്ലൂര്‍ സ്വദേശികള്‍ നളിനിയമ്മ, മകന്‍ വിദ്യാസാഗര്‍ എന്നിവരുടെ മരണവും സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. നളിനിയമ്മയുടെ മകളും ചോറ്റാനിക്കര സ്വദേശിയുമായ ജയശ്രീ(53)യുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പതിമൂന്ന് മലയാളികളാണ് ഇവരുടെ സംഘത്തിലുണ്ടായിരുന്നത്. നളിനിയമ്മയുടെ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍ എത്തിയതാണ് ഇവര്‍. ഇന്ന് അതിന് ശേഷം ഹരിദ്വാറില്‍ പോകാനിരിക്കുകയായിരുന്ന സംഘത്തിലെ പത്ത് പേര്‍ സുരക്ഷിതരാണ്.

ആകെ 35 പേരെ രക്ഷപ്പെടുത്തി. ആലുവ ചേരാനല്ലൂര്‍ സ്വദേശികളായ 13 അംഗ മലയാളി കുടുംബം ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. ഇതില്‍ പെട്ടവരെയാണ് കാണാതായത്. മരിച്ചവരില്‍ ഒരാള്‍ കുട്ടിയാണ്.

ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് യാണ് കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പ്പിത് പാലസില്‍ തീ പിടിത്തമുണ്ടായത്. 25 ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാനായി അയച്ചിരുന്നു. തീ കെടുത്താനുള്ള ശ്രമവും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീ പിടിത്തമുണ്ടായത്. ആകെ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

This post was last modified on February 12, 2019 1:06 pm