X

ടുജി സ്പെക്ട്രം കേസില്‍ കനിമൊഴിയുടേയും രാജയുടേയും വിധി ഇന്ന്

രാജ അനധികൃതമായാണ് ലൈസന്‍സ് അനുവദിക്കാനുള്ള നടപടിയെടുത്തതെന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. രാജ അനുവദിച്ച എല്ലാ ലൈസന്‍സുകളും റദ്ദാക്കുകയും ചെയ്തു.

ആറ് വര്‍ഷത്തെ വിചാരണയ്‌ക്കൊടുവില്‍ ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ ഇന്ന് ഡല്‍ഹിയിലെ വിചാരണ കോടതി വിധി പറയും. മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ രാജ്യസഭ എംപിയും എം കരുണാനിധിയുടെ മകളുമായ എംകെ കനിമൊഴി തുടങ്ങിയവര്‍ പ്രതികളായ കേസാണിത്. കോഴ വാങ്ങി ടെലികോം കമ്പനികള്‍ക്ക് സ്‌പെക്ട്രവും ലൈസന്‍സും അനുവദിച്ചെന്നും സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്. രാജ അനധികൃതമായാണ് ലൈസന്‍സ് അനുവദിക്കാനുള്ള നടപടിയെടുത്തതെന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. രാജ അനുവദിച്ച എല്ലാ ലൈസന്‍സുകളും റദ്ദാക്കുകയും ചെയ്തു.

ബുദ്ധസന്യാസിയായ മകന്‍; കോടികളുടെ സാമ്രാജ്യം; 2ജി കേസില്‍ ആനന്ദ കൃഷ്ണന്‍ ഡല്‍ഹി കോടതിയിലെത്തുമോ?

This post was last modified on December 21, 2017 10:33 am