മുത്തലാഖ് പ്രശ്‌നം മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടതെന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ബസവ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. മുസ്ലീം സ്ത്രീകളുടെ ദുരിതം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികളാണ് വേണ്ടത്. ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും മുത്തലാഖ് വിഷയം മോദി ചര്‍ച്ചയാക്കിയിരുന്നു.
സാമൂഹ്യ പരിഷ്‌കര്‍ത്താവ് ബസവേശ്വരന്‍ അടക്കമുള്ളവര്‍ 23 ഭാഷകളിലായി രചിച്ച വചന സാഹിത്യം മോദി പ്രകാശനം ചെയ്തു. ബസവേശ്വരന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇത്. ഈ പുസ്തകം എഡിറ്റ് ചെയ്തത് ഹിന്ദുത്വ തീവ്രവാദികള്‍ വെടിവച്ച് കൊന്ന എഴുത്തുകാരനും സംഘപരിവാര്‍ വിമര്‍ശകനുമായിരുന്ന എംഎം കല്‍ബുര്‍ഗിയാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.
This post was last modified on April 29, 2017 4:41 pm
Leave a Comment