X

വൈക്കത്തഷ്‌ടമിയ്‌ക്കിടെ ഡിവൈഎഫ‌്ഐ പ്രവർത്തകനെ തലയ്ക്കടിച്ച്‌ കൊന്നു; ആർഎസ‌്എസ‌് മുഖ്യശിക്ഷക‌് പിടിയിൽ

നാട്ടുകാരും പൊലീസും ചേർന്നാണ് ശ്യാമിനെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

വൈക്കത്തഷ്ടമിയ്ക്കിടെ ആർ.എസ്.എസ്. സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കരിമ്പിൻ തണ്ട് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വൈക്കം കുലശേഖരമംഗലം മേക്കര കരിയിൽ ശശിയുടെ മകൻ ശ്യാം(24) ആണ് കൊല്ലപ്പെട്ടത്. ശ്യാമിന്റെ ഒപ്പമുണ്ടായിരുന്ന അയൽവാസിയും സുഹൃത്തുമായ മേക്കര വെട്ടിത്തറയിൽ പുരുഷന്റെ മകൻ നന്ദു(22)വിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈക്കത്തഷ്ടമി നടക്കുന്നതിനിടെ ശനിയാഴ്ച പുലർച്ചെയോടെ വൈക്കം വലിയകവലയിലെ തട്ടുകടയിലുണ്ടായ തർക്കം പിന്നീട് പുറത്തേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഭക്ഷണം നൽകിയതിനെ ചൊല്ലിയായിരുന്നു തർക്കം. വൈക്കം ബീച്ചിലാണ് ഏറ്റുമുട്ടൽ നടന്നത്. റോഡരികിലെ ജ്യൂസ്കടയിൽ വിൽക്കാൻ വെച്ചിരുന്ന കരിമ്പിൻതണ്ട് എടുത്താണ് ശ്യാമിന്റെ തലയ്ക്ക് അടിച്ചത്.പരിക്ക് ഗുരുതരമാണെന്ന് കണ്ട് അക്രമിസംഘം ഓടി രക്ഷപെടുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് ശ്യാമിനെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.