X

അത് ‘ഡിവെെഎഫ്ഐ ഗുണ്ട’യല്ല; മറ്റൊരു വ്യാജ പ്രചാരണം കൂടി പൊളിച്ച് സോഷ്യൽ മീഡിയ

ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം വേഷം മാറിയെത്തിയ ഡിവെെഎഫ്ഐ ഗുണ്ട എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു.

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ സംഘപരിവാർ അണികൾ എന്ന് കരുതുന്നവരുടെ ഒരു വ്യാജ പ്രചാരണവും കൂടി പൊളിയുന്നു. ശബരിമലയിൽ ഡ്യുട്ടിക്കെത്തിയ പോലീസുകാരുടെ കൂട്ടത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ ഉണ്ടെന്ന പ്രചാരണം അഴിച്ചു വിട്ടത് ചില ബി ജെ പി നേതാക്കൾ തന്നെയാണ് തുടർന്ന് അണികൾ അത് സൈബർ ഇടത്തിൽ ഏറ്റെടുക്കുകയായിരുന്നു.

ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം വേഷം മാറിയെത്തിയ ഡിവെെഎഫ്ഐ ഗുണ്ട എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു.

പ്രധാനമായും സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഈ വ്യാജ പ്രചാരണം നടന്നത്. ഭക്തരെ തല്ലിചതയ്ക്കാന്‍ ഡിവെെഎഫ്ഐക്കാരെ ഇറക്കിയിരിക്കുകയാണെന്ന് പ്രചരിപ്പിക്കാനായിരുന്നു തൊടുപുഴ സ്വദേശിയും കെ എ പി അഞ്ചാം ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസറുമായ ആഷിഖിന്റെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണം നടത്തിയത്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ പ്രചാരണത്തെയും പൊളിച്ചടുക്കിയിരിക്കുകയാണ്.

ഈ വിഷയത്തെ കുറിച്ച് നിമിഷ എം കെ സോഷ്യൽ മീഡിയയിൽ കുറിച്ചതിപ്രകാരം;

“ഇത് ആഷിക്ക് 2017 KAP 5 ബറ്റാലിയൻ പോലിസ് ഉദ്യോഗസ്ഥനാണ് .ഡിഗ്രി പഠനം കഴിഞ്ഞ് പിഎസ് എസി കോച്ചിംഗിന് ചേരുകയും രണ്ട് മാസത്തിനുളളില്‍ ജോലി വാങ്ങുകയും ചെയ്ത മിടുക്കന്‍.നിങ്ങള്‍ക്കിവന്‍ സന്നിധാനത്ത് കണ്ട ഒരു പോലീസ് ഓഫിസര്‍ മാത്രമായിരിക്കും.എന്നാല്‍ ഞങ്ങള്‍ക്കിവന്‍ സ്റ്റുഡന്‍റ് ആണ്;ഞങ്ങളുടെ അഭിമാനമാണ് ♥
ഇവനെയാണ് ചാണകം മാത്രം തലയിലുളള കുറച്ച് പേര്‍, ശബരിമലയിൽ പോലീസ് യൂണിഫോമിട്ട് വേഷം മാറി എത്തിയ വല്ലഭദാസ് എന്ന ഡി വൈ എഫ് ഐ ഗുണ്ടയാണെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നത്. സത്യം തിരിച്ചറിയാൻ പരമാവധി ഷെയർ ചെയ്യുക.തെറ്റായ വാര്‍ത്ത 10k കൂടുതല്‍ ഷെയര്‍ പോയിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ ഇത് ഷെയര്‍ ചെയ്ത് എല്ലാവരിലേക്കും ശരിയായ വാര്‍ത്ത എത്തിക്കണം.
വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി എടുക്കണം!”

രാഹുൽ ഈശ്വറിന്റെ പ്ലാൻ ബി; ക്ഷേത്ര ധ്വംസകരാകാൻ മടിയില്ലാത്തവരുടെ ഉളുപ്പില്ലായ്മ

ടിജി മോഹന്‍ ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

This post was last modified on October 25, 2018 3:50 pm