X

കോണ്‍ഗ്രസ് 213 സീറ്റ് നേടും, അധികാരത്തിലെത്തും: യുഎസ് വെബ്‌സൈറ്റിന്റെ പ്രവചനം

പ്രാദേശിക പാര്‍ട്ടികളെല്ലാം ചേര്‍ന്ന് 160 സീറ്റും 30 ശതമാനം വോട്ടും നേടും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് 213 സീറ്റ് നേടാമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും യുഎസ് വെബ്‌സൈറ്റ് medium.com പറയുന്നു. കോണ്‍ഗ്രസ് 39 ശതമാനം വോട്ട് നേടും. 2014ല്‍ 44 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. അതേസമയം കഴിഞ്ഞ തവണ ഒറ്റയ്ക്ക് 282 സീറ്റ് നേടിയ ബിജെപി ഇത്തവണ 170 സീറ്റിലൊതുങ്ങും. ബിജെപി 31 ശതമാനം വോട്ട് നേടും.

പ്രാദേശിക പാര്‍ട്ടികളെല്ലാം ചേര്‍ന്ന് 160 സീറ്റും 30 ശതമാനം വോട്ടും നേടും. പേര് പറയാത്ത ബ്രിട്ടീഷ് റിസര്‍ച്ച് ഗ്രൂപ്പിനെ ഉദ്ധരിച്ചാണ് മിഡിയം ഇക്കാര്യങ്ങള്‍ പറയുന്നത്. 24 സംസ്ഥാനങ്ങളില്‍ നിന്നായി 20,500 പേരുടെ പ്രതികരണം ശേഖരിച്ചതായി മീഡിയം പറയുന്നു.
52 ശതമാനം പുറുഷന്മാരും 48 ശതമാനം സ്ത്രീകളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. തൊഴിലില്ലായ്മ, നോട്ട് നിരോധനം, കര്‍ഷക പ്രഷ്‌നങ്ങള്‍, ന്യൂനപക്ഷങ്ങളോടുള്ള സമീപനം, ഇന്ധനവില, ജീവിതച്ചിലവ്, മിനിമം വേതനം തുടങ്ങിയവയെല്ലാം ചര്‍ച്ചാവിഷയമാക്കിയിരുന്നു.

അതേസമയം സര്‍വേയുടെ ആധികാരികതയെ ചെയ്ത് സീ വോട്ടര്‍ സ്ഥാപകന്‍ യശ്വന്ത് ദേശ്മുഖ് അടക്കമുള്ളവര്‍ രംഗത്തെത്തി. ബ്രിട്ടീഷ് ഗവേഷണ സ്ഥാപനം ഏത് എന്ന് വ്യക്തമാക്കുന്നില്ല എന്ന് യശ്വന്ത് ദേശ്മുഖ് പറയുന്നു. തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇത്തരമൊരു സര്‍വേ പുറത്തുവരുന്നത് ഗൗരവമുള്ള കാര്യമാണ്. ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിമിതികള്‍ വ്യക്തമാകുന്നതായും ദേശ്മുഖ് പറയുന്നു.

This post was last modified on April 28, 2019 5:31 pm