ഉത്തര്‍പ്രദേശില്‍ അലഹാബാദ് നഗരത്തിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റിയതിന് പിന്നാലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കാന്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനം. ദീപാവലി ആഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പേര് മാറ്റം പ്രഖ്യാപിച്ചത്. അയോധ്യ നമ്മുടെ അഭിമാനത്തിന്റേയും അന്തസിന്റേയും പ്രതീകമാണ്. അതിന്റെ സ്വത്വം ഭഗവാന്‍ ശ്രീരാമനുമായി ബന്ധപ്പെട്ടിരിക്കുന്നു – യോഗി പറഞ്ഞു. ഫൈസാബാദും അയോധ്യയും സരയൂ നദീ തീരത്തെ ഇരട്ടനഗരങ്ങളാണ്. രാമന്റെ പിതാവായ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുമെന്നും അയോധ്യയിലെ വിമാനത്താവളത്തിന് രാമന്റെ പേരിടുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. പേര് മാറ്റങ്ങളില്‍ പ്രതിഷേധിക്കുന്നവരുടെ പേരുകള്‍ ഒന്നും രാവണന്‍ എന്നോ ദുര്യോധനന്‍ എന്നോ അല്ലല്ലോ എന്ന് യോഗി ചോദിച്ചു. എന്തുകൊണ്ടാണ് ഇവരുടെ മാതാപിതാക്കള്‍ അത്തരത്തില്‍ പേരിടാതിരുന്നത്. ഈ രാജ്യത്ത് രാമനെന്ന പേരിന് വലിയ പ്രാധാന്യമുണ്ട് – യോഗി ആദിത്യനാഥ് പ്രസംഗിച്ചു.
This post was last modified on November 6, 2018 8:27 pm
Leave a Comment