X

ഫിഡല്‍ കാസ്ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു

നിരവധി മാസങ്ങളായി വിഷാദ രോഗത്തിന്റെ ചികിത്സയിലായിരുന്നു

അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്ട്രോയുടെ മകന്‍ ഫിഡല്‍ കാസ്ട്രോ ഡയസ് ബലര്‍ട്ട് ആത്മഹത്യ ചെയ്തു. നിരവധി മാസങ്ങളായി വിഷാദ രോഗത്തിന്റെ ചികിത്സയിലായിരുന്നു ബലര്‍ട്ട്. ക്യൂബയുടെ ഔദ്യോഗിക മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.

കഴിഞ്ഞ കുറെ മാസങ്ങളായി ബലര്‍ട്ട് ഒരു സംഘം ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു എന്നു ക്യൂബ ഡിബേറ്റ് എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രൂപത്തില്‍ ഫിഡല്‍ കാസ്ട്രോയോട് ഏറെ സാമ്യമുള്ള 68 കാരനായ ബലര്‍ട്ട് ‘ഫിഡലിറ്റോ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന്‍ ആയ ബലര്‍ട്ട് സോവിയറ്റ് യൂണിയനിലാണ് പഠനം നടത്തിയത്. അന്തരിക്കുമ്പോള്‍ ക്യൂബന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ ശാസ്ത്ര ഉപദേശകനും ക്യൂബന്‍ അക്കാദമി ഓഫ് സയന്‍സിന്റെ വൈസ് പ്രസിഡണ്ടും ആയിരുന്നു.

Related Post
Leave a Comment