X

ലോട്ടറി നികുതി 28 ശതമാനമാക്കാനുള്ള കേന്ദ്ര നീക്കം ലോട്ടറി മാഫിയയെ സഹായിക്കാന്‍: തോമസ് ഐസക്‌

ഇത് ലോട്ടറി മാഫിയയെ സഹായിക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടി വരുന്നു - ഐസക് പറഞ്ഞു.

ലോട്ടറി നികുതി 12 ശതമാനത്തിൽ നിന്നും 28 ശതമാനമാക്കാൻ ജി എസ് ടി കൗൺസിൽ യോഗത്തിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ശുപാർശ ഉണ്ടായി ധനമന്ത്രി തോമസ് ഐസക്. ഇത് നിർഭാഗ്യകരമാണ്. ഇത് കേരളത്തിന് തിരിച്ചടിയാകുമെന്നും അംഗീകരിക്കാനാകില്ലെന്നും ഐസക് പറഞ്ഞു.

കൗൺസിൽ അജണ്ടയിൽ പോലും ഇല്ലാത്ത വിഷയത്തിൽ കൗൺസിൽ യോഗത്തിൽ ലഘുലേഖ വിതരണം ചെയ്തു. ഈ നീക്കം ആർക്കുവേണ്ടിയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. കേരളം ലോട്ടറി ടിക്കറ്റുകള്‍ പുറത്ത് വിൽക്കുന്നില്ല. ഇത് ലോട്ടറി മാഫിയയെ സഹായിക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടി വരുന്നു – ഐസക് പറഞ്ഞു.

ഭിന്ന ശേഷിക്കാർക്കുള്ള വീൽച്ചെയറിന്റെ നികുതി 28 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി; 33 ഉൽപ്പന്നങ്ങൾക്ക് ഇനി വിലകുറയും

സ്വന്തം പൗരന്മാരുടെ സ്വകാര്യതയെ ഭയക്കുന്ന ഭരണകൂടം ഒരു മുന്നറിയിപ്പാണ്

This post was last modified on December 22, 2018 8:20 pm