കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് യാത്രാവിമാനങ്ങള്‍ സര്‍വീസ് തുടങ്ങി. അലൈന്‍സ് എയറിന്റെ എടിആര്‍ വിമാനമാണ് ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ ഇറങ്ങിയത്. നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്കം മൂലം അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്നാണ് വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ നേവല്‍ എയര്‍പോര്‍ട്ടില്‍ കൊമേഴ്‌സ്യല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയത്. നെടുമ്പാശേരിയില്‍ അന്താരാഷ്‌ട്ര വിമാനത്താവളം നിലവില്‍ വരുന്നതിന് മുമ്പ് ഇവിടെ നിന്നാണ് യാത്രാവിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്. അതേസമയം ചെറു വിമാനങ്ങള്‍ക്ക് മാത്രമേ നേവല്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കാനാകൂ.
Leave a Comment