X

ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്; സൈമ അവാർ‍ഡ് വേദിയില്‍ കേരളത്തിന് വേണ്ടി അഭ്യർത്ഥനയുമായി പൃഥ്വിരാജ് (വീഡിയോ)

നടി രാധിക ശരത്കുമാർ ആണ് പൃഥ്വിക്ക് അവാർഡ് സമ്മാനിച്ച‌ത്

സൈമ അവാര്‍ഡില്‍ മികച്ച നടനുള്ള ക്രിട്ടിക് അവാര്‍ഡ് കരസ്ഥമാക്കി നടൻ പൃഥ്വിരാജ്. കൂടെ എന്ന സിനിമയിലെ പ്രകടനത്തിനാണ് പൃഥ്വിരാജിന് അവാര്‍ഡ്. എന്നാൽ അവാർഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിച്ചപ്പോൾ കേരളത്തെ സഹായിക്കണം എന്ന അഭ്യര്‍ഥനയാണ് താരം മുന്നോട്ട് വെച്ചത്.

മലയാള സിനിമയെ പ്രതിനിധീകരിച്ചു വന്നിരിക്കുന്നതുകൊണ്ട് കേരളത്തെക്കുറിച്ചാണ് എനിക്ക് പറയുവാനുള്ളത്. രണ്ടു ലക്ഷത്തിലേറെ പേരെ ദുരന്തം ബാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. നാളെ എന്നൊരു സങ്കൽപം പോലുമില്ലാതെ സമയം ചിലവഴിക്കുന്നവരാണ് അവരില്‍ ചിലര്‍. നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാൻ അഭ്യർത്ഥിക്കുകയാണ്. മലയാള സിനിമ കൈകോർത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അത് കൊണ്ടുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ എന്റെയോ, ലാലേട്ടന്റെയോ, ടൊവിനോയുടെയോ സാമൂഹ്യമാധ്യമങ്ങളില്‍ നോക്കിയാൽ മനസിലാകും. എല്ലാവരും സഹായിക്കണം. ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്- പൃഥ്വിരാജ് പറയുന്നു.

നടി രാധിക ശരത്കുമാർ ആണ് പൃഥ്വിക്ക് അവാർഡ് സമ്മാനിച്ച‌ത്. ഭാര്യ സുപ്രിയയ്ക്കൊപ്പമായിരുന്നു പൃഥ്വി ചടങ്ങിനെത്തിയത്.

This post was last modified on August 17, 2019 3:10 pm