X

പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികൾക്ക് പുതിയവ നല്കും: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലലും പെട്ട് നിരവധി കുട്ടികള്‍ക്കാണ് പുസ്തകങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളത്

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും പെട്ട് പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട 1 മുതല്‍ 12 വരെയുള്ള ക്ലാസിലെ വിദ്യാര്‍ത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നല്കുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ആവശ്യക്കാരായ വിദ്യാർത്ഥികളിൽ നിന്ന് പ്രഥമാദ്ധ്യാപകർ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ആഫീസർമാര്‍ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് ഒരു പ്രസ്താവനയിലൂടെ മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലലും പെട്ട് നിരവധി കുട്ടികള്‍ക്കാണ് പുസ്തകങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളത്. ഓണ പരീക്ഷ അടുത്തുവരുന്ന സാഹചര്യത്തില്‍ പുസ്തകങ്ങള്‍ എത്രയും വേഗം കുട്ടികളുടെ കൈകളില്‍ എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.

This post was last modified on August 14, 2019 5:02 pm