മുന്‍ കരസേന ഉപമേധാവി ലെഫ്.ജനറല്‍ ശരത് ചന്ദ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സാന്നിധ്യത്തിലാണ് ശരത് ചന്ദ് ബിജെപി അംഗത്വം സ്വീകരിച്ചത്. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. അതേസമയം മുന്‍ കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു മുന്‍ കരസേന മേധാവിയായ ജനറല്‍ വികെ സിംഗ് ബിജെപിയില്‍ ചേര്‍ന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും മോദി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയാവുകയും ചെയ്തിരുന്നു.
This post was last modified on April 6, 2019 6:49 pm
Leave a Comment