X

ഗൗരി ലങ്കേഷിന്റെ കൊലപാതകം: ചിക്കമംഗ്ലൂര്‍ സ്വദേശി പിടിയില്‍, ശനിയാഴ്ച വധശ്രമമുണ്ടായതായി കന്നഡ ചാനല്‍

ഗൗരിക്ക് തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നിരുന്നെന്നും, സെപ്റ്റംബര്‍ രണ്ടിന് ഗൗരിക്കെതിരെ വധശ്രമം ഉണ്ടായതായും ചാനല്‍ വെളിപ്പെടുത്തുന്നു.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചിക്കമംഗംഗ്ലൂര്‍ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി ബംഗളൂരു പൊലീസ്. സന്ദീപ് എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. അതേസമയം ഗൗരി ലങ്കേഷിന്റെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

ഗൗരി ലങ്കേഷിനെ വധിച്ചവര്‍ അവരെ കുറച്ച് ദിവസങ്ങളായി പിന്തുടരുന്നുണ്ടായിരുന്നതായി ഒരു കന്നഡ ടെലിവിഷന്‍ ചാനലിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം. ഗൗരിക്ക് തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നിരുന്നെന്നും, സെപ്റ്റംബര്‍ രണ്ടിന് ഗൗരിക്കെതിരെ വധശ്രമം ഉണ്ടായതായും ചാനല്‍ വെളിപ്പെടുത്തുന്നു. പൊലീസിന് ചാനല്‍ നല്‍കിയ വിവരങ്ങളില്‍ ഒരു വെള്ള കാര്‍ ഗൗരിയുടെ വീടിന് മുന്നിലൂടെ പലതവണ കടന്നുപോയതായി പറയുന്നു.

This post was last modified on September 6, 2017 3:07 pm

Related Post
Leave a Comment