X

ഗംഗ ശുചീകരണം ആവശ്യപ്പെട്ട് 110 ദിവസത്തെ ഉപവാസം; അഭ്യര്‍ഥനകള്‍ മോദി കേട്ടില്ല; പ്രൊഫ. ജിഡി അഗര്‍വാള്‍ അന്തരിച്ചു

കാണ്‍പൂര്‍ ഐഐടിയില്‍ അധ്യാപകനായിരുന്നു പ്രൊഫസര്‍ ജിഡി അഗര്‍വാള്‍. കേന്ദ്ര മലിനീക്രണ നിയന്ത്രണ ബോര്‍ഡില്‍ മെംബര്‍ സെക്രട്ടറിയായിരുന്നു.

ഗംഗ ശുചീകരണത്തിന് നടപടി ആവശ്യപ്പെട്ട് നടത്തിയ 110 ദിവസം നീണ്ട ഉപവാസ സമരത്തിനൊടുവില്‍ പ്രൊഫ. ജിഡി അഗര്‍വാള്‍ (സ്വാമി ജ്ഞാന്‍ സ്വരൂപ് സാനന്ദ്) അന്തരിച്ചു. 87 വയസായിരുന്നു. ഗംഗ ശുചീകരണം ആവശ്യപ്പെട്ട് ജൂണ്‍ 22 മുതല്‍ സത്യാഗ്രഹം നടത്തിവരുകയായിരുന്നു. ഇന്നലെ ഹരിദ്വാറില്‍ നിന്ന് അദ്ദേഹത്തെ ഋഷികേഷിലെ എയിംസിലേയ്ക്ക് മാറ്റിയിരുന്നു. ഗംഗയില്‍ ശുചീകരണം നടത്തണമെന്നും ഗംഗോത്രിക്കും ഉത്തരകാശിക്കുമിടയില്‍ തടസമില്ലാത്ത വിധം ഒഴുക്ക് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജിഡി അഗര്‍വാള്‍ ആവശ്യപ്പെട്ടിരുന്നു.

ഗംഗ ശുചീകരണം പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായാണ് നരേന്ദ്ര മോദിയും ബിജെപിയും 2014ല്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ നാലര വര്‍ഷമായി മോദിയ്ക്ക് നിരന്തരം അഗര്‍വാള്‍ കത്തുകള്‍ നല്‍കിയിരുന്നു. വ്യാജ വാഗദാനങ്ങളുടെ പുറത്താണ് 2014ല്‍ബിജെപി അധികാരത്തില്‍ വന്നതെന്നും ജയിക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു എന്നും കേന്ദ്മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗദ്കരി പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ജിഡി അഗര്‍വാളിന്റെ അഭ്യര്‍ത്ഥനകള്‍ മോദി ഒരിക്കലും കേട്ടില്ലെന്നും ഈ ലോകം അഗര്‍വാളിനെ പോലുള്ള ശുദ്ധരായ മനുഷ്യര്‍ക്കുള്ളതല്ലെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

കാണ്‍പൂര്‍ ഐഐടിയില്‍ അധ്യാപകനായിരുന്നു പ്രൊഫസര്‍ ജിഡി അഗര്‍വാള്‍. കേന്ദ്ര മലിനീക്രണ നിയന്ത്രണ ബോര്‍ഡില്‍ മെംബര്‍ സെക്രട്ടറിയായിരുന്നു. ഗംഗ ശുചീകരണം പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായാണ് നരേന്ദ്ര മോദിയും ബിജെപിയും 2014ല്‍ അവതരിപ്പിച്ചത്. അഗര്‍വാളിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

This post was last modified on October 11, 2018 10:54 pm

Related Post
Leave a Comment