ചൈല്‍ഡ്‌ലൈന്‍ ഇടപെട്ട് ശൈശവ വിഹാഹം തടഞ്ഞ ആദിവാസി പെണ്‍കുട്ടി വിവാഹമാലോചിച്ച ബന്ധുവിന്റെ വീട്ടില്‍ മരിച്ച നിലയില്‍. മൂന്നാര്‍ ബൈസണ്‍വാലി ചൊക്രമുടി കുടിയില്‍ രാജ്-മരിയമ്മാള്‍ ദമ്പതികളുടെ മകള്‍ ഭവാനി(15)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവായ വട്ടവട സാമിയാറള കുടിയിലെ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് വിവാഹം നടത്താനിരിക്കുന്നതിനിടെ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ ഇടപെടുകയും വിവാഹം നടത്തുന്നത് തടയുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ എത്തിക്കുകയും ചെയ്തു.
അച്ഛനമ്മമാരുമായി വഴക്കിട്ട് മെയ് 25ന് പെണ്‍കുട്ടി ഇറങ്ങിപ്പോയതാണെന്ന് ദേവികുളം പോലീസ് പറയുന്നു. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി വിവാഹമുറപ്പിച്ച യുവാവിന്റെ വീട്ടിലേക്കാണ് എത്തിയത്. ഇയാളുടെ വീടിനകത്ത് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നും പോലീസ് പറയുന്നു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും അതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നും പോലീസ് അറിയിച്ചു.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
Leave a Comment