ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ രാവിലെ 10.00 മണി മുതല്‍ രാത്രി 9.00 മണി വരെയാണ് ബിവറേജുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇനി മുതല്‍ രാവിലെ 9.30ന് തുറക്കുന്ന ബിവറേജുകള്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കും. കൗണ്ടറുകളുടെ എണ്ണം കൂട്ടാനും തീരുമാനമായിട്ടുണ്ട്. അതേസമയം ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ പൂട്ടുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വക്കറ്റ് ജനറല്‍ ഇത് സംബന്ധിച്ച് നിയമോപദേശം നല്‍കിയിരുന്നു.
Leave a Comment