X

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ ഉപേക്ഷിക്കില്ല, തല്‍ക്കാലം നിര്‍മ്മാണം നിര്‍ത്താന്‍ ആവശ്യപ്പെടാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കൊച്ചി പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് സര്‍ക്കാര്‍. ജനങ്ങളുടെ സുരക്ഷാ ആശങ്കള്‍ പരിഹരിക്കാന്‍ തയ്യാറാണ്. പ്ലാന്റ് ഉപേക്ഷിക്കണമെന്ന സമരസമിതിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെങ്കില്‍ അക്കാര്യങ്ങളും പരിഗണിക്കും. താല്‍ക്കാലികമായി ടെര്‍മിനല്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഐഒസിയോട് ആവശ്യപ്പെടാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതി റിപ്പോര്‍ട്ട് വരുന്നത് വരെ നിര്‍മ്മാണം നിര്‍ത്തിവ്യ്ക്കാനാണ് ആവശ്യപ്പെടുക.

Related Post
Leave a Comment