X

സ്വാശ്രയ പ്രവേശനത്തില്‍ ഹൈക്കോടതി വിമര്‍ശിച്ച പരീക്ഷാ കമ്മീഷണറെ സര്‍ക്കാര്‍ മാറ്റി

പകരം ചുമതല ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടര്‍ എം.എസ്.ജയയ്ക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഡോ.എം.ടി.റെജുവിനെ സര്‍ക്കാര്‍ മാറ്റി. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തീരുമാനത്തിന് പിന്നിലലെന്നാണ് സൂചന. പകരം ചുമതല ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടര്‍ എം.എസ്.ജയയ്ക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. സാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. സര്‍ക്കാരിനെയും പ്രവേശന പരീക്ഷാ കമ്മീഷണറെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മാനേജ്മെന്റുകളുടെ കളിപ്പാവയായി സര്‍ക്കാര്‍ മാറുന്നുവെന്നും പല സ്വകാര്യ കോളേജുകളെയും സഹായിക്കാന്‍ ശ്രമം നടക്കുന്നതായും ഒരു ഘട്ടത്തില്‍ കോടതി പറഞ്ഞു. സുപ്രീംകോടതി മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷമാക്കിയതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. സുപ്രീംകോടതിയില്‍ വേണ്ട രീതിയില്‍ കേസ് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്.

This post was last modified on August 30, 2017 1:53 pm