X

നോട്ട് നിരോധനത്തെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മോദി; ഉര്‍ജിത് പട്ടേല്‍ രാജി വച്ചത് വ്യക്തിപരമായ കാരണങ്ങളാല്‍

"അവര്‍ വിചാരിച്ചത് മോദിയും മറ്റുള്ളവരെ പോലെയാണ് എന്നാണ്. ആരും അതുകൊണ്ട് മുന്നോട്ടുവന്നില്ല" - മോദി പറഞ്ഞു.

നോട്ട് നിരോധനത്തെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണക്കാര്‍ക്ക് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളപ്പണം കയ്യിലുള്ളവര്‍ക്ക് അത് നിക്ഷേപിക്കാം. ഫൈന്‍ അടയ്ക്കൂ, നിങ്ങളെ സര്‍ക്കാര്‍ സഹായിക്കും എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവര്‍ വിചാരിച്ചത് മോദിയും മറ്റുള്ളവരെ പോലെയാണ് എന്നാണ്. ആരും അതുകൊണ്ട് മുന്നോട്ടുവന്നില്ല – മോദി പറഞ്ഞു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് സ്വന്തം താല്‍പര്യപ്രകാരം അദ്ദേഹം രാജി വച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉര്‍ജിത് പട്ടേല്‍ രാജി വയ്ക്കുന്നതിന് ആറ്, ഏഴ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. എനിക്ക് ഇത് സംബന്ധിച്ച് നേരത്തെ തന്നെ കത്തും നല്‍കിയിരുന്നു. അദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണറെന്ന നിലയില്‍ നല്ല പ്രവര്‍ത്തനമാണ് നടത്തിയതെന്നും മോദി പറഞ്ഞു. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.