X

സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ല; പുതിയ ഫീസ് ഘടനയില്‍ പ്രവേശനം നടത്താമെന്ന് ഹൈക്കോടതി

ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു.

സ്വാശ്രയ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പുതുക്കിയ ഫീസ്ഘടന പ്രകാരം പ്രവേശനം നടത്താം. അതേസമയം ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ കോടതി അതൃപ്തി അറിയിച്ചു. പുതിയ ഉത്തരവ് ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം.

സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന കഴിഞ്ഞ ദിവസം സർക്കാർ പുതുക്കിയിരുന്നു. എംബിബിഎസ് സീറ്റുകളിൽ 50,000 രൂപ കുറച്ചാണ് സർക്കാർ ഫീസ് പുതുക്കിയത്. ഇതോടെ ജനറൽ സീറ്റിൽ ഫീസ് അഞ്ച് ലക്ഷം രൂപയായി. എൻആർഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയായി തുടരാനും സർക്കാർ നിശ്ചയിച്ചിരുന്നു.

This post was last modified on July 17, 2017 11:16 am