ഇത്തവണ ക്രിസ്മസിന് താന്‍ വൈറ്റ് ഹൗസില്‍ ഒറ്റയ്ക്കാണ് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തി സുരക്ഷയ്ക്ക് അനിവമാര്യമായ യുഎസ് – മെക്സിക്കോ മതിലിന് അനുകൂലമായി ഡെമോക്രാറ്റുകള്‍ നിലപാട് സ്വീകരിക്കുന്നത് കാത്തിരിക്കുകയാണ്. ഡെമോക്രാറ്റുകള്‍ ഇതിനെ അനുകൂലിച്ചില്ലെങ്കില്‍ മതില് പണിയുന്നതിനേക്കാള്‍ കൂടുതല്‍ പണം രാജ്യത്തിന് ചിലവാകുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ട്രംപിന്റെ ആവശ്യം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നില്ല. പണം വകയിരുത്താതെയാണ് പിരിഞ്ഞത്. ഇതിന് പിന്നാലെ വിവിധ വകുപ്പുകളിലെ എട്ട് ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളം തടഞ്ഞിരിക്കുകയാണ് ട്രംപ് ഗവണ്മെന്റ്. ഡെമോക്രാറ്റുകള്‍ കാപട്യക്കാരാണെന്നും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മെനഞ്ഞെടുക്കുകയാണെന്നും സെനറ്റര്‍മാരും രാജി വച്ച പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമെല്ലാം മുന്നോട്ടുവയ്ക്കുന്നത് തെറ്റായ വിദേശനയമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ളത് അടക്കമുള്ള ട്രംപിന്റെ തീരുമാനങ്ങളെ വിമര്‍ശിച്ചും വിയോജിച്ചുമാണ് ജിം മാറ്റിസ് കഴിഞ്ഞ ദിവസം പ്രതിരോധ സെക്രട്ടറി സ്ഥാനം രാജി വച്ചത്. പകരം ആക്ടിംഗ് സെക്രട്ടറിയായി പാട്രിക് ഷനാഹനെ ട്രംപ് നിയമിക്കുകയും ചെയ്തിട്ടുണ്ട്.
This post was last modified on December 25, 2018 8:59 am