X

വനിതാമതിലിന് ഞാന്‍ എതിരെന്ന് തോന്നുന്നത് മനസില്‍ മതിലുള്ളവര്‍ക്ക്; ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണക്കുന്നതില്‍ കാനം പിന്നിലെന്നും വിഎസ്

ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണക്കുന്നതില്‍ കാനം പിന്നിലാണെന്നും വിഎസ് പറഞ്ഞു. മനസില്‍ മതില്‍ എന്ന ആശയം രൂപപ്പെട്ടതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നും വിഎസ് പറഞ്ഞു.

വനിതാമതിലുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ വിയോജിപ്പുകളേയും വിമര്‍ശനങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിഎസിന്റെ മറുപടി. ഞാന്‍ വനിതാമതിലിന് എതിരാണ് എന്നത് കാനത്തിന്റെ തെറ്റിദ്ധാരണയാണ്. എന്റെ പ്രസ്താവന വനിതാമതിലിന് എതിരെയായിരുന്നില്ല. വര്‍ഗസമരവുമായി ബന്ധപ്പെട്ട് ഞാന്‍ ഉന്നയിച്ച വിമര്‍ശനത്തെ കാനം തെറ്റിദ്ധരിച്ചിരിക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണക്കുന്നതില്‍ കാനം പിന്നിലാണെന്നും വിഎസ് പറഞ്ഞു. മനസില്‍ മതില്‍ എന്ന ആശയം രൂപപ്പെട്ടതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നും വിഎസ് പറഞ്ഞു.

പ്രായഭേദമന്യേയുള്ള ശബരിമല സ്ത്രീപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്ന എന്‍എസ്എസ് അടക്കമുള്ള ജാതി സംഘടനകളെ നവോത്ഥാന പ്രചാരണത്തിനായുള്ള വനിതാമതിലിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളെ വിഎസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് വര്‍ഗസമരമല്ല എന്ന് വിഎസ് ചൂണ്ടിക്കാട്ടിയിരുന്നു. സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നത് എന്ന കാര്യം വിഎസ് ഓര്‍ക്കണമെന്നും വിഎസ് ഇപ്പോളും സിപിഎമ്മുകാരനാണ് എന്നാണ് വിശ്വസിക്കുന്നത് എന്നുമായിരുന്നു രൂക്ഷവിമര്‍ശനവും പരിഹാസവും കലര്‍ത്തി കാനം രാജേന്ദ്രന്‍ പറഞ്ഞത്.

This post was last modified on December 30, 2018 6:02 pm