X

ഇന്ദിര ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേനെ: ശത്രുഘന്‍ സിന്‍ഹ

ഭിന്നാഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വ് ആണ്. ബിജെപിയില്‍ ആ സേഫ്റ്റി വാല്‍വ് ആയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.

ഇന്ദിര ഗാന്ധി ഉണ്ടായിരുന്നങ്കില്‍ താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേനെ എന്ന് ബിജെപി വിമത നേതാവും എംപിയുമായ ശത്രുഘന്‍ സിന്‍ഹ. ബിജെപിയില്‍ നിന്ന് ഞാന്‍ സ്വയം പുറത്തുപോകില്ല. പാര്‍ട്ടിക്ക് എന്നെ പുറത്താക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജ്ജസ്വലത മാതൃകാപരമാണെന്നും മോദിയുടെ കടുത്ത വിമര്‍ശകനും ബിജെപി നേതൃത്വത്തിന് അനഭിമതനുമായ ശത്രുഘന്‍ പറഞ്ഞു. രാവണനില്‍ നിന്ന് പോലും ചില കാര്യങ്ങള്‍ പഠിക്കാനുണ്ട്. ബിജെപിയുമായുള്ള എന്റെ ബന്ധം കയ്പും മധുരവും കലര്‍ന്നതാണ്. ഭിന്നാഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വ് ആണ്. ബിജെപിയില്‍ ആ സേഫ്റ്റി വാല്‍വ് ആയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.

This post was last modified on October 31, 2018 12:23 pm

Related Post
Leave a Comment