X

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്ക്: കെജ്രിവാള്‍

ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇത് രാജ്യത്തേയും അതിന്റെ ഭരണഘടനയേയും രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടുമൊരു സര്‍ക്കാരുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിത്ത് മാത്രമായിരിക്കും എന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രവാള്‍. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള എഎപിയുടെ പ്രകടനപത്രിക ഡല്‍ഹിയില്‍ പുറത്തിറക്കുന്നതിനിടെയാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്.

ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇത് രാജ്യത്തേയും അതിന്റെ ഭരണഘടനയേയും രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്. ബിജെപിയെ പരാജയപ്പെടുത്തുകയും മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയുമാണ് പ്രധാനപ്പെട്ട കാര്യം. മോദി-ഷാ നേതൃത്വത്തെ പുറത്താക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും. മഹാസഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഏത് സര്‍ക്കാരിനേയും ഞങ്ങള്‍ പിന്തുണക്കും.

ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ്. നമ്മളെല്ലാം ആദ്യം ഇന്ത്യക്കാരാണ്. പിന്നെയാണ് ഹിന്ദുക്കളും മുസ്ലീങ്ങളുമൊക്കെ ആകുന്നത് – കെജ്രിവാള്‍ പറഞ്ഞു. എഎപി കോണ്‍ഗ്രസുമായി സഖ്യത്തിന് പരമാവധി ശ്രമിച്ചു. സഖ്യത്തെ ഗൗരവത്തോടെ കണ്ടു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ ഗൗരവത്തോടെ കണ്ടില്ല – കെജ്രിവാള്‍ കുറ്റപ്പെടുത്തി.

This post was last modified on April 25, 2019 3:48 pm

Related Post
Leave a Comment