X

ലൈംഗിക പീഡനത്തെ തുടര്‍ന്ന് പത്ത് വയസ്സുകാരന്‍ ആശുപത്രിയില്‍, പള്ളി ഇമാമിനെ കസ്റ്റഡിയിലെടുത്തു

കുട്ടിയിലുണ്ടായ മാനസിക പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ വീട്ടുകാര്‍ മന്ത്രവാദ ചികിത്സയാണ് ആദ്യം നടത്തിയത്. അതില്‍ ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

ലൈംഗിക പീഡനത്തിനിരയായ പത്തുവയസ്സുകാരനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്രസ അധ്യാപകനും പള്ളി ഇമാമുമായ നാല്‍പ്പത്തഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പൊന്നാനി വട്ടംകുളം മൂതൂരിലെ മദ്രസ അദ്ധ്യാപകനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ നാലുമാസമായി അധ്യാപകന്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കികൊണ്ടിരിക്കുകയായിരുന്നു എന്നാണ് പരാതി.

കുട്ടിയിലുണ്ടായ മാനസിക പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ വീട്ടുകാര്‍ മന്ത്രവാദ ചികിത്സയാണ് ആദ്യം നടത്തിയത്. അതില്‍ ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ മാനസിക പ്രശ്‌നങ്ങള്‍ അറിയാന്‍ വേണ്ടി നടത്തിയ കൗണ്‍സിലിംഗിലാണ്‌ സംഭവം പുറത്ത് വന്നത്.

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊന്നാനി പോലീസും ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ്‌ വെലിയങ്കോട് സ്വദേശിയായ ഇമാമിനെ കസ്റ്റഡിയിലെടുത്തത്‌.

This post was last modified on April 25, 2019 6:05 pm

Related Post
Leave a Comment