X

മൂന്നാറില്‍ ആവശ്യമെങ്കില്‍ കേന്ദ്രം ഇടപെടും രാജ് നാഥ് സിംഗ്

മൂന്നാറില്‍ ഉത്തരാഖണ്ഡ് ആവര്‍ത്തിക്കുന്ന സാഹചര്യമാണുള്ളതെന്ന് കുമ്മനം രാജശേഖരന്‍

മൂന്നാറില്‍ ആവശ്യമെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ്. പരിസ്ഥിതി ലോല പ്രദേശമായ മൂന്നാറില്‍ വന്‍തോതില്‍ കയ്യേറ്റം നടക്കുന്നതിനെ കുറിച്ച് പരാതി കിട്ടിയിട്ടുണ്ട്. കയ്യേറ്റം ഒഴിപ്പിക്കണം എന്നാവ്ശ്യപ്പെട്ട് ബിജെപി കേരള ഘടകം തയ്യാറാക്കിയ സേവ് മൂന്നാര്‍ എന്ന ബുക്ക് ലെറ്റ് സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനില്‍ നിന്നു സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നാറില്‍ ഉത്തരാഖണ്ഡ് ആവര്‍ത്തിക്കുന്ന സാഹചര്യമാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

This post was last modified on April 3, 2017 8:54 am

Related Post
Leave a Comment