X

വേണമെന്ന് വിചാരിച്ചാല്‍ ബിജെപി കര്‍ണാടകയില്‍ 24 മണിക്കൂറിനുള്ളില്‍ അധികാരം പിടിക്കും: യെദിയൂരപ്പ

കോണ്‍ഗ്രസിലെ 20 എംഎല്‍എമാര്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിച്ചിട്ടില്ല - യെദിയൂരപ്പ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 22 സീറ്റ് നേടാന്‍ കഴിഞ്ഞാല്‍ വേണമെന്ന് വിചാരിച്ചാല്‍ ബിജെപി 24 മണിക്കൂറിനുള്ളില്‍ അധികാരം പിടിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ. കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റില്‍ നിലവില്‍ 16 സിറ്റാണ് ബിജെപിക്കുള്ളത്. കര്‍ണാടകയിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് 22 സീറ്റ് തരുകയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കും. കോണ്‍ഗ്രസിലെ 20 എംഎല്‍എമാര്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിച്ചിട്ടില്ല – യെദിയൂരപ്പ പറഞ്ഞു.

കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കാനായി ഓപ്പറേഷന്‍ കമലയുമായി യെദിയൂരപ്പ സജീവമാണ്. തങ്ങളുടെ എംഎല്‍എമാര്‍ക്ക് യെദിയൂരപ്പ ബിജെപി പാളയത്തിലേയ്ക്ക് വരാന്‍ പണം വാഗ്ദാനം ചെയ്തതായി ആരോപണമുണ്ടായിരുന്നു. പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം ബിജെപിക്ക് രാജ്യവ്യാപകമായി നേട്ടമുണ്ടാക്കി തരുമെന്നും കര്‍ണാടകയില്‍ 22 സീറ്റ് നേടിത്തരുമെന്നുമുള്ള യെദിയൂരപ്പയുടെ പ്രസ്താവന വിവാദമായിരുന്നു.

This post was last modified on March 13, 2019 12:44 pm

Related Post
Leave a Comment