പാക്കിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നി്ന്ന് മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവിനും, സുനില്‍ ഗവാസ്‌കറിനും, ബോളിവുഡ് താരം ആമിര്‍ ഖാനും ക്ഷണം. എം പി യും മുൻ ക്രിക്കറ് താരവുമായ നവ്‌ജ്യോത് സിംഗ് സിദ്ധുവിനും നിയുക്ത പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ക്ഷണം ഉണ്ട്. ഇമ്രാന്റെ പാര്‍ട്ടിയായ പി.ടി.ഐ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കെയാണ് കപില്‍ദേവിനെയും സുനില്‍ ഗവാസ്‌കറിനെയും ആമിര്‍ ഖാനെയും ക്ഷണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ക്രിക്കറ് ലോകത്തെ സമകാലീകരായിരുന്നു കപിൽദേവ്, ഇമ്രാൻ ഖാൻ, ഗവാസ്കർ ത്രയം.
ഇമ്രാൻ ഖാനെ പോലെ ക്രിക്കറ്റിൽ നിന്നും സജീവ രാഷ്ട്രീയത്തിലെത്തിയ നവ്‌ജ്യോത് സിംഗ് സിദ്ധു ഇമ്രാന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. “ഇത് ഒരു അംഗീകാരം ആയി കരുതുന്നു, തീർച്ചയായും പങ്കെടുക്കും. ഇമ്രാൻ ഖാൻ മികവുറ്റ ഒരു നേതാവാണ്, അദ്ദേഹത്തെ പൂർണമായും വിശ്വസിക്കാം”
സാര്‍ക്ക് രാഷ്ട്രത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കാന്‍ പിടിഐ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത് ഗൗരവമേറിയ വിഷയമാണെന്നും എല്ലാ വശങ്ങളും പരിഗണിച്ചശേഷമെ ഇക്കാര്യത്തില്‍ അന്തിമ നിലപാടെടുക്കുകയുള്ളു എന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ മാസം 11 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
ജൂലായ് 25 ന് നടന്ന തിരഞ്ഞെടുപ്പില്‍ വിജയംനേടിയ പി.ടി.ഐ പാകിസ്താനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്റെ തെഹ്രികെ ഇന്‍സാഫിന് 110 വോട്ടും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗിന് 63 സീറ്റുകളും ബിലാവാല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 42 സീറ്റുകളുമാണ് നേടിയത്. 272 അംഗ സഭയില്‍ 137 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യം.
This post was last modified on August 2, 2018 8:33 am
Leave a Comment