X

സിംബാബ്‍വെ തെരഞ്ഞെടുപ്പ്: വ്യാപക അക്രമം; വെടിവെപ്പിൽ മൂന്നു മരണം

ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട് പ്രകാരം മൂന്നുപേർ കൊല്ലപ്പെട്ടിട്ടുണ്ട്.

ബ്രിട്ടനിൽനിന്ന് 1980 ഏപ്രിലിൽ സ്വാതന്ത്ര്യം നേടിയശേഷം 37 വർഷം തുടർച്ചയായി ഭരണം നടത്തിയ
റോബർട്ട് മുഗാബെ സ്ഥാനമൊഴിഞ്ഞ ശേഷം സിംബാബ്‌വെയിൽ നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെ വ്യാപക അക്രമങ്ങൾ. ഭരണപക്ഷം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് പ്രതിപക്ഷമായ എംഡിസി സഖ്യത്തിന്റെ അണികൾ തെരുവിലിറങ്ങിയയത്. പ്രതിപക്ഷത്തിന് ശക്തമായ സാന്നിധ്യമുള്ള ഹരാരെ മേഖലയിലാണ് അക്രമം അരങ്ങേറിയത്.

തെരുവിലിറങ്ങി അക്രമങ്ങൾ തുടങ്ങിയ പ്രതിപക്ഷ പ്രവർ‌ത്തകർക്കു നേരെ സൈന്യം വെടിവെപ്പ് നടത്തി. ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട് പ്രകാരം മൂന്നുപേർ കൊല്ലപ്പെട്ടിട്ടുണ്ട്.

ഹരാരെയിൽ പ്രതിപക്ഷ അനുകൂലികൾ സംഘടിതരായി തെരുവുകളിലിറങ്ങുകയും കല്ലേറ് നടത്തുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. ഭരണകക്ഷിയായ സാനു-പിഎഫ് പാർട്ടിയുടെ ഓഫീസുകള്‍ ആക്രമിക്കുകയും ചെയ്തു. സൈന്യവും പൊലീസും രംഗത്തിറങ്ങുകയും വെടിവെപ്പ് നടത്തുകയും ചെയ്തു.

ആഫ്രിക്കൻ നാഷണൽ യൂണിയൻ പാട്രിയോട്ടിക‌് ഫ്രണ്ട‌് (സാനു-പിഎഫ്) വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. 210 അംഗ ദേശീയ അസംബ്ലിയിൽ സാനുപിഎഫ് 109 സീറ്റ് നേടിയിട്ടുണ്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. 58 സീറ്റിന്റെ ഫലംകൂടി അറിയാനുണ്ട്.

Related Post
Leave a Comment