X

റാഫേല്‍: ഫ്രാന്‍സുമായി ചര്‍ച്ച തുടങ്ങിയത് 2015 മേയിലെന്ന് കേന്ദ്രം; “അപ്പോള്‍ 2015 ഏപ്രില്‍ 10ന് മോദി നടത്തിയ പ്രഖ്യാപനം?”

2015 ഏപ്രില്‍ 10ന് ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

റാഫേല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രാന്‍സുമായി ഇന്ത്യ ചര്‍ച്ചകള്‍ തുടങ്ങിയത് 2015 മേയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം പറയുന്നത്. എന്നാല്‍ 2015 ഏപ്രില്‍ 10ന് ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതെങ്ങനെ എന്നതാണ് മാധ്യമപ്രവര്‍ത്തകനായ അരവിന്ദ് ഗുണശേഖരന്റെ സംശയം.

ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ 2015 മേയ് 13ന് റാഫേല്‍ കരാറിന് അംഗീകാരം നല്‍കി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയേയും ഹര്‍ജിക്കാരേയും അറിയിച്ചിരിക്കുന്നത്. ചട്ടപ്രകാരമുള്ള നടപടിക്രമങ്ങളിലൂടെയാണ് റാഫേല്‍ കരാറില്‍ ഒപ്പുവച്ചത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും 126 വിമാനങ്ങളില്‍ നിന്ന് 36 എണ്ണമാക്കി കുറച്ചതായും 2015 ജൂലൈയിലാണ് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ രാജ്യസഭയില്‍ പറഞ്ഞത്. സെപ്റ്റംബറിലാണ് ഇന്ത്യയും ഫ്രാന്‍സും ഇന്റര്‍ ഗവണ്‍മെന്റ് കരാറില്‍ ഒപ്പ് വച്ചത്.

മോദി സര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് യുപിഎ കാലത്തേക്കാള്‍ 40% അധികവിലയ്ക്ക്

This post was last modified on November 12, 2018 4:01 pm