X

സിയാച്ചിനില്‍ യുദ്ധവിമാനം പറത്തിയതായി പാകിസ്ഥാന്‍; അവകാശവാദം തള്ളി ഇന്ത്യ

ബുധനാഴ്ച രാവിലെ ഈ മേഖലയിലൂടെ വിമാനം പറത്തിയതായാണ് പാക് വ്യോമസേന പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ഇന്ത്യ, പാകിസ്ഥാന്റെ അവകാശവാദം തള്ളി.

സിയാച്ചിന്‍ മേഖലയിലൂടെ യുദ്ധ വിമാനം പറത്തിയതായി പാകിസ്ഥാന്റെ അവകാശവാദം. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാക് സൈനിക പോസ്റ്റുകള്‍ പീരങ്കി ആക്രമണത്തില്‍ തകര്‍ത്തതായി അവകാശപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വീഡിയോ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഇക്കാര്യം അവകാശപ്പെട്ടത്. ബുധനാഴ്ച രാവിലെ ഈ മേഖലയിലൂടെ വിമാനം പറത്തിയതായാണ് പാക് വ്യോമസേന പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ഇന്ത്യ, പാകിസ്ഥാന്റെ അവകാശവാദം തള്ളി.

പാകിസ്ഥാന്‍ വ്യോമസേനയുടെ എല്ലാ താവളങ്ങളും ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യോമസേനാ മേധാവി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് സൊഹൈല്‍ അമന്‍ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സ്‌കാര്‍ഡു വ്യോമത്താവളത്തിലെത്തിയിരുന്നു. പൈലറ്റുമാരോടും സാങ്കേതിക ജീവനക്കാരോടും സൊഹൈല്‍ അമന്‍ സംസാരിച്ചിരുന്നു.

This post was last modified on May 24, 2017 5:06 pm