X

“മതനിരപേക്ഷ ഇന്ത്യ നീണാല്‍ വാഴട്ടെ”: കമല്‍റാം സജീവ് മാതൃഭൂമിയില്‍ നിന്ന് രാജി വച്ചു

സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്ന ട്വീറ്റ് കമല്‍റാം അവസാനിപ്പിക്കുന്നത് "മതനിരപേക്ഷ ഇന്ത്യ നീണാല്‍ വാഴട്ടെ എന്ന് പറഞ്ഞാണ്".

താന്‍ മാതൃഭൂമിയില്‍ നിന്ന് രാജി വച്ചതായി, ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട കമല്‍റാം സജീവ്. ട്വിറ്ററിലാണ് കമല്‍റാം ഇക്കാര്യം പറയുന്നത്. 15 വര്‍ഷത്തെ ക്രിയാത്മകവും സജീവവുമായ മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നാണ് കമല്‍റാം സജീവ് പറയുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്ന ട്വീറ്റ് കമല്‍റാം അവസാനിപ്പിക്കുന്നത് “മതനിരപേക്ഷ ഇന്ത്യ നീണാല്‍ വാഴട്ടെ എന്ന് പറഞ്ഞാണ്”.

സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനെയാണ് പകരം എഡിറ്ററാക്കിയത്. ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച, എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും എഴുത്തുകാരനെതിരെ ഭീഷണികള്‍ വരുകയും ചെയ്തതിനെ തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. കമല്‍റാം സജീവിനെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് സംഘപരിവാര്‍ സമ്മര്‍ദ്ദം കൊണ്ടാണെന്ന് എസ് ഹരീഷും ആരോപിച്ചിരുന്നു.

‘മീശ’ യ്ക്ക് ശേഷം മാതൃഭൂമി സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് എസ് ഹരീഷ് : വായനക്കാരിലെ പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ട്

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍ നിന്നും കമല്‍റാം സജീവിനെ നീക്കി; സംഘപരിവാര്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ടുകള്‍

This post was last modified on November 6, 2018 3:27 pm