X

കീഴാറ്റൂര്‍ ബൈപ്പാസ്; നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കി. ഇക്കാര്യം ബിജെപി നേതാക്കള്‍ സമരക്കാരെ അറിയിച്ചു. 

കീഴാറ്റൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം. കിഴാറ്റൂര്‍ 3 ഡി നോട്ടിഫിക്കേഷനാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്. സമരക്കാരുമായി അടുത്തമാസം ചര്‍ച്ച നടത്തുമെന്നും ഉപരിതലഗതാഗത വകപ്പ് അറിയിച്ചു. ദേശീയ പാത അധികൃതര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കി. ഇക്കാര്യം ബിജെപി നേതാക്കള്‍ സമരക്കാരെ അറിയിച്ചു.

ദേശീയപാത വികസനത്തിനായി വയല്‍ നികത്തുന്നത് പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വനം പരിസ്ഥിതി മന്ത്രാലയവും, ബിജെപി നേതൃത്വവും ബൈപ്പാസ് നിര്‍മ്മാണത്തെ എതിര്‍ത്തിരുന്നു. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ നടന്ന സമരം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍; എന്താണ് യാഥാര്‍ത്ഥ്യം?

 

കീഴാറ്റൂരിലെ ഭൂരിപക്ഷ സിദ്ധാന്തം; അങ്ങനെയെങ്കില്‍ ത്രിപുരയിലെ പുതിയ ശരിയെ സിപിഎം അംഗീകരിക്കുമോ?

This post was last modified on July 28, 2018 11:12 am