X

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; ബൈക്ക് യാത്രക്കാരന്‍ മരിച്ചു

തീ പടരും മുന്‍പ് യാത്രക്കാരെ മുഴുവന്‍ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ബസ് പൂർണമായും കത്തിനശിച്ചു.

മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു. ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മൂവാറ്റുപുഴ മാറാടിയിലാണ് സംഭവം. മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട് ഇടിച്ച് ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. തീ പടരും മുന്‍പ് യാത്രക്കാരെ മുഴുവന്‍ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ബസ് പൂർണമായും കത്തിനശിച്ചു. ബസിന്‍റെ ടാങ്കിലെ ഡീസല്‍ ചോര്‍ന്നാണ് തീപിടിച്ചത്.

This post was last modified on September 24, 2018 6:56 pm

Related Post
Leave a Comment