X

കെ എസ് ആര്‍ ടി സി പെന്‍ഷന്‍; റിട്ടയേര്‍ഡ് സ്റ്റേഷന്‍ സൂപ്രണ്ട് ആത്മഹത്യ ചെയ്തു

കഴിഞ്ഞ ദിവസം ചികിത്സയ്ക്ക് പണമില്ലാതെ പുതുവൈപ്പിന്‍ സ്വദേശി റോയ് മരണപ്പെട്ടിരുന്നു

കെ എസ് ആര്‍ ടി സി പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ബത്തേരി റിട്ടയേര്‍ഡ് സ്റ്റേഷന്‍ സൂപ്രണ്ട് ആത്മഹത്യ ചെയ്തു. തലശേരി സ്വദേശി നടേശ് ബാബുവാണ് ആത്മഹത്യ ചെയ്തത്. ബത്തേരിയിലെ ലോഡ്ജില്‍ ആത്മഹത്യ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ചികിത്സയ്ക്ക് പണമില്ലാതെ പുതുവൈപ്പിന്‍ സ്വദേശി റോയ് മരണപ്പെട്ടിരുന്നു. സ്റ്റേഷന്‍ മാസ്റ്ററായി പെന്‍ഷന്‍ പറ്റിയ റോയിക്ക് 10 ലക്ഷം രൂപയോളം കെ എസ് ആര്‍ ടി സിയില്‍ നിന്നും കിട്ടാനുണ്ടായിരുന്നു. ഇതിന് വേണ്ടി നിയമ പോരാട്ടം നടത്തുന്നതിനിടയിലാണ് റോയ് മരണപ്പെട്ടത്.

അതേ സമയം കെ എസ് ആര്‍ ടി സിയിലെ പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള കുടിശ്ശികയായ 224 കോടി രൂപ ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 70 കോടി രൂപ നല്‍കുമെന്ന് ധന മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

Also Read: 34 വര്‍ഷം കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്ത റോയ് ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചത് ഈ വീട്ടിലാണ്

This post was last modified on February 8, 2018 1:41 pm