X

ഗോവധത്തിന് ജീവപര്യന്തം തടവ്: ബില്ലിന് ഗുജറാത്ത് ഗവര്‍ണറുടെ അംഗീകാരം

മാര്‍ച്ച് 31നാണ് ഗുജറാത്ത് നിയമസഭ ബില്‍ പാസാക്കിയത്. ഇതിന് മുമ്പ് വരെ പരമാവധി ഏഴ് വര്‍ഷം തടവ് ശിക്ഷയായിരുന്നു ഗോവധത്തിനുണ്ടായിരുന്നത്.

ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്ന ബില്ലിന് ഗുജറാത്ത് ഗവര്‍ണറുടെ അംഗീകാരം. ഗുജറാത്ത് മൃഗസംരക്ഷണ ബില്ലിന്റെ ഭേദഗതിക്കാണ് ഗവര്‍ണര്‍ ഒപി കോഹ്ലി അംഗീകാരം നല്‍കിയത്. മാര്‍ച്ച് 31നാണ് ഗുജറാത്ത് നിയമസഭ ബില്‍ പാസാക്കിയത്. ഇതിന് മുമ്പ് വരെ പരമാവധി ഏഴ് വര്‍ഷം തടവ് ശിക്ഷയായിരുന്നു ഗോവധത്തിനുണ്ടായിരുന്നത്. തടവ് ശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയുമുണ്ട്. കൂടാതെ പശുക്കളെ അറവുശാലയിലേയ്ക്ക് കൊണ്ടുപോകുന്ന വാഹനം കണ്ടുകെട്ടുകയും ചെയ്യും.

This post was last modified on April 13, 2017 7:04 pm

Related Post
Leave a Comment