തിരുവനന്തപുരം നെടുമങ്ങാട് മതിലിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു. ചെമ്പകശേരി സജിന, മക്കള്‍ സഫാന, ഫര്‍സാന എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മകന്‍ ഇര്‍ഫാന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
അതേസമയം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയായ എസ്‌കെ ഹോസ്പിറ്റലില്‍, കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന പ്രാവച്ചമ്പലം സ്വദേശി അഞ്ജു എഎസ് (23) ആണ് മരിച്ചത്. 6.45നാണ് യുവതി മരിച്ചത്.
വീഴ്ചയില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒടിവ് സംഭവിച്ചിരുന്നു. നട്ടെല്ലിനും കഴുത്തിനും ക്ഷതമേറ്റിട്ടുണ്ട്. സുഷുമ്നാ നാഡിക്ക് ക്ഷതമേറ്റതിനാല്‍ ചെറിയൊരു സ്തംഭനാവസ്ഥയിലായിരുന്നു യുവതി. മെഡിക്കല്‍ കോളേജ് മീഡിയ കോഡിനേറ്ററാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
Leave a Comment